ഷാർജയിലെ ജമാൽ അബ്ദുൾ നാസിർ സ്ട്രീറ്റിലെ അൽ മജാസ് 2 എന്ന റസിഡൻഷ്യൽ ടവറിൽ ഇന്ന് ഞായറാഴ്ച ഉച്ചയോടെ തീപിടിത്തമുണ്ടായി.
തീ നിയന്ത്രണവിധേയമാക്കാൻ നിരവധി സിവിൽ ഡിഫൻസ്, ആംബുലൻസ്, പോലീസ് ടീമുകൾ സംഭവസ്ഥലത്തുണ്ട്. ടവറിലെ താമസക്കാരെ പെട്ടെന്ന് ഒഴിപ്പിച്ചിരുന്നു. 13 നിലകളുള്ള കെട്ടിടത്തിൻ്റെ പതിനൊന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ ആളപായം ഉണ്ടായിട്ടുണ്ടോ എന്ന് ഇതുവരെ അറിവായിട്ടില്ല.
updating…………………………