ലാറ്റിനമേരിക്കൻ കരീബിയൻ ഗുഡ് വിൽ അംബാസിഡർ പദവി ലഭിച്ച അഡ്വക്കേറ്റ് കെജി അനിൽകുമാറിന് ദുബായിൽ സ്വീകരണമൊരുക്കി

Advocate KG Anilkumar, who received the title of Latin American Caribbean Goodwill Ambassador, was welcomed in Dubai.

ഇന്ത്യയിലെ ഏറ്റവും പ്രമുഖ NBFC സ്ഥാപനങ്ങളിൽ ഒന്നായ ICL ഫിൻകോർപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അഡ്വക്കേറ്റ് കെജി അനിൽകുമാറിന് ലാറ്റിനമേരിക്കൻ കരീബിയൻ ഗുഡ് വിൽ അംബാസിഡർ എന്ന പദവി ലഭ്യമായതിനെ തുടർന്ന് ദുബായിൽ അഭ്യുദയകാംക്ഷികളും കമ്മ്യൂണിറ്റി നേതാക്കളും ചേർന്ന് അദ്ദേഹത്തിന് സ്വീകരണം ഒരുക്കി.

 

ദുബായ് ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങിൽ 500 ലധികം വിശിഷ്ട വ്യക്തികൾ പങ്കെടുത്ത സാന്നിദ്ധ്യത്തിൽ അറബ് പ്രമുഖർ അടക്കമുള്ളവർ അദ്ദേഹത്തെ ആദരിച്ചു.

അഡ്വക്കേറ്റ് കെജി അനിൽകുമാറിന്റെ പ്രവർത്തനമികവ് ദുബായിലെ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളുടെ വളർച്ച, കൃത്യത, അച്ചടക്കം, ഇതെല്ലാം പരിഗണിച്ചുകൊണ്ടുള്ള ആദരാവാണ് നൽകിയത്. ICL ലഗസി നൈയ്റ്റ് എന്ന പരിപാടിയിൽ വിവിധ കലാ പ്രകടനങ്ങളും അരങ്ങേറി.
പരിപാടിയിൽ ICL ഗ്രൂപ്പിന്റെ പുതിയ സംരംഭം ആയ മറൈൻ ടൂറിസത്തിന്റെയും, ദുബായിലെ DIFC കേന്ദ്രമായി വരാനിരിക്കുന്ന ICL ക്യാപിറ്റൽ ലിമിറ്റ്ഡ് എന്ന ബാങ്കിംഗ് സ്ഥാപനത്തിന്റെയും ലോഗോ പ്രകാശനവും നടന്നു.

 

ICL ഗ്രൂപ്പ്‌ CEO ഉമ അനിൽകുമാർ, ഇന്റർനാഷണൽ ഓപ്പറേഷൻസിന്റെ ഡയറക്ടർ അമൽജിത്ത് എ മേനോൻ, ഇന്റർനാഷണൽ ഓപ്പറേഷൻസിന്റെ CFO പ്രസാദ് ചേലക്കാട്,ജനറൽ മാനേജർ റഹാനത്ത് അലി തുടങ്ങിയവർ സംബന്ധിച്ചു.പ്രമുഖ അതിഥികൾ ആയി റാഷിദ്‌ മഹ്ബൂബ് അൽ ഖുവൈസി, വാലി കഷ്‌വി, നരേന്ദ്ര കുമാർ, ഷെയ്ലാ പിയേസ്, ഹൈദ്രോസ് തങ്ങൾ, ചാക്കോ ഊളക്കാടൻ, തമീം അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു.

ദുബായ് കേന്ദ്രകരിച്ചു കൊണ്ട് അന്താരാഷ്ട്ര മേഖലയിൽ വിവിധ സാമ്പത്തിക സേവനങ്ങളും നിക്ഷേപ സാധ്യതകളും ലഭ്യമാക്കുന്ന വൻകിട പദ്ധതികൾക്ക് രൂപം കൊടുത്തു വരികയാണെന്ന് അഡ്വക്കേറ്റ് കെജി അനിൽകുമാർ മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി.

മാത്രമല്ല ക്യൂബ അടക്കമുള്ള ലാറ്റിനമേരിക്കൻ കരീബിയൻ വ്യാപാരികളുമായി ഇന്ത്യക്കാരുടെ വ്യാപാര ബന്ധവും മറ്റു സാംസ്‌കാരിക ബന്ധവും മെച്ചപ്പെടുത്താനായുള്ള നിരവധി ക്രമീകരണങ്ങളും ഇതിനകം ചെയ്തെന്നും, അതിന്റെ തുടർച്ച സമീപ ഭാവിയിൽ ഉണ്ടാകുമെന്നും ഒരു പുതിയ ഘട്ടത്തിലേക്ക് ഇന്ത്യ ലാറ്റിനമേരിക്ക ബന്ധത്തെ കൊണ്ട് പോകുമെന്നും അതിൽ മലയാളികൾക്കുള്ള സാധ്യത കൂടുതലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!