റെക്കോർഡ് ലാഭം : ജീവനക്കാർക്ക് ശമ്പള വർദ്ധനവും, അലവൻസുമായി എമിറേറ്റ്സ് ഗ്രൂപ്പ്

Record profit: Emirates Group with salary hike, allowances for employees

റെക്കോർഡ് ലാഭത്തിനെത്തുടർന്ന് എമിറേറ്റ്സ് ഗ്രൂപ് ജീവനക്കാർക്ക് ബോണസ് നൽകിയതിന് പിന്നാലെ ശമ്പള വർദ്ധനവ്, വിദ്യാഭ്യാസ അലവൻസ്, ദൈർഘ്യമേറിയ അവധികൾ എന്നിവ കൂടി ജൂലൈ മുതൽ ലഭിക്കുമെന്ന് ഇമെയിലുകൾ ലഭിച്ചതായി റിപ്പോർട്ടുകൾ.

ഇമെയിലിൽ, എമിറേറ്റ്സ് ഗ്രൂപ്പ് ജീവനക്കാർക്ക് അടിസ്ഥാന ശമ്പളം നാല് ശതമാനം വർദ്ധിപ്പിച്ചതായാണ് വ്യക്തമാക്കിയിരിക്കുന്നതെന്ന് ഖലീജ് ടൈംസ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഗതാഗത അലവൻസിലും നാല് ശതമാനം വർധനയുണ്ടാകും. ഫ്‌ളൈറ്റ് ഡെക്കിനും ക്യാബിൻ ക്രൂവിനും ഫ്‌ളൈയിംഗ്, പ്രൊഡക്ടിവിറ്റി വേതനം എന്നിവയിലും നാല് ശതമാനം വർധനയുണ്ടാകും. കൂടാതെ, എല്ലാ ജീവനക്കാർക്കും കമ്പനിക്കുള്ളിലെ ഗ്രേഡ് അനുസരിച്ച് ഹൗസിംഗ് അലവൻസിൽ 10-15% വർദ്ധനവ് ലഭിക്കും.

പുതിയ അടിസ്ഥാന ശമ്പളത്തിൻ്റെയും നിശ്ചിത അലവൻസുകളുടെയും വിശദാംശങ്ങൾ ജൂലൈ 22 ന് വിതരണം ചെയ്യുന്ന കരാർ ക്രമീകരണ കത്തിൽ പ്രതിഫലിക്കുമെന്ന് ജൂൺ 28 വെള്ളിയാഴ്ച അയച്ച ഇമെയിലിൽ പവ്യക്തമാക്കുന്നു.

അന്തിമ മുന്നറിയിപ്പ് നൽകുന്ന ജീവനക്കാർക്കോ പിരിച്ചുവിടലിന് കാരണമായേക്കാവുന്ന അച്ചടക്ക നടപടികൾക്ക് വിധേയരായവർക്കോ ശമ്പള വർദ്ധനവ് നൽകില്ല. 2024 ജൂലൈ 1 വരെ പ്രൊബേഷൻ പൂർത്തിയാക്കാത്തവർക്കും നോട്ടീസ് നൽകുന്നവർക്കും ഈ വർദ്ധനവ് ലഭിക്കില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!