ഷാർജയിലെ ഇന്നലെ ഞായറാഴ്ച ഉച്ചയ്ക്ക് അൽ മജാസ് 2 ഏരിയയിൽ റെസിഡൻഷ്യൽ ടവറിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതിനെത്തുടർന്ന് ചില താമസക്കാർ അപ്പാർട്ടുമെൻ്റുകളിലേക്ക് തിരികെയെത്തിതുടങ്ങിയിട്ടുണ്ട്. ചില അപ്പാർട്ടുമെൻ്റുകളിൽ വൈദ്യുതി, ജല സേവനങ്ങൾ പുനഃസ്ഥാപിച്ചിട്ടുണ്ട്.
റെസിഡൻഷ്യൽ ടവറിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിക്കാൻ അധികൃതർ നിർദേശം നൽകിയിരുന്നു. .