കഴിഞ്ഞ വാരാന്ത്യത്തിൽ റച്ചിദ സ്മതി എന്ന 101 വയസ്സുകാരിയുടെ അൾജീരിയയിലേക്കുള്ള ആകാശയാത്ര എമിറേറ്റ്സ് എയർലൈൻ അവിസ്മരണീയമാക്കി.
എമിറേറ്റ്സ് വിമാനത്തിൽ ഇവർക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയപ്പോൾ തന്നെ റാചിദയ്ക്ക് അത്ഭുതമായിരുന്നു. എമിറേറ്റ്സ് വിമാന അധികൃതർ ഇവർക്ക് പ്രമുഖ അതിഥികൾക്കുള്ള ഫസ്റ്റ് ക്ലാസ് സൗകര്യമാണ് നൽകിയത്.
റാചിദ വിമാനത്തിൽ കയറിയപ്പോൾ, യാത്ര അവിസ്മരണീയവുമാക്കാൻ ജോലിക്കാർ പരമാവധി ശ്രമിച്ചിരുന്നു. പിന്നീട് വിമാനത്തിൽ കയറിയപ്പോൾ, വിഐപി യാത്രക്കാരിയായ റാചിദയുടെ എല്ലാ കാര്യങ്ങളും കാബിൻ ക്രൂ ഏറ്റെടുത്തു. ഇതെല്ലാം കണ്ട്, എമിറേറ്റ്സിനെ നന്നായി മനസ്സിലാക്കിയെന്നും സ്ഥിരം യാത്രക്കാരിയാകാൻ താൻ ആഗ്രഹിക്കുന്നുവെന്നും റാചിദ അറിയിച്ചു. തനിക്ക് സുഗമമായ യാത്രാനുഭവം ഒരുക്കിയ എല്ലാവരോടും റാചിദ നന്ദിയും പറഞ്ഞു.





