അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അതിനൂതന ചെക്കിങ് സംവിധാനത്തെ പുകഴ്ത്തി ടെസ്ല ചീഫ് എക്സിക്യൂട്ടിവ് ഇലോൺ മസ്ക്. ഫേഷ്യൽ റെകഗ്നിഷൻ സംവിധാനം വഴി അതിവേഗം ചെക്കിങ് പൂർത്തിയാക്കുന്ന ഒരാളുടെ വീഡിയോക്ക് കമൻ്റായാണ് ഇലോൺ മസ്ക് ഇക്കാര്യം കുറിച്ചിരിക്കുന്നത്.
യു.എസ് ഈ സംവിധാനം കൊണ്ടുവരേണ്ടതുണ്ടെന്നായിരുന്നു ഇലോൺ മസ്കിന്റെകമൻ്റ്. നിരവധിപേർ ഈ വീഡിയോയും കമന്റും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
Zayed International Airport 🛬🛫🇦🇪 pic.twitter.com/spXZlOniK3
— حسن سجواني 🇦🇪 Hassan Sajwani (@HSajwanization) June 30, 2024