യുഎഇയിലെ ചില ഡൈവിംഗ് സ്കൂളുകൾ മനപ്പൂർവ്വം പരാജയപ്പെടുത്തുന്നുവെന്ന് ചില സ്വദേശി പഠിതാക്കൾ അധികൃതർക്ക് പരാതി നൽകി. തുടർച്ചയായി ഒമ്പത് തവണ ഡ്രൈവിംഗ് ടെസ്റ്റിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഒരു യുഎഇ സ്വദേശി വിദ്യാർത്ഥിയാണ് അധികൃതർക്ക് പരാതി നൽകിയത്. ഈ സ്വദേശി എമിറേറ്റിലെ മറ്റൊരു ഡ്രൈവിംഗ് സ്കൂളിലേക്ക് മാറിയപ്പോൾ ആദ്യ ഡ്രൈവിംഗ് ടെസ്റ്റിൽ തന്നെ വിജയിക്കുകയും ചെയ്തു.
എന്നാൽ ഡ്രൈവിംഗ് ടെസ്റ്റുകളിൽ ബോധപൂർവ്വം പരാജയപ്പെടുത്തുന്നുവെന്ന അവകാശവാദം യുഎഇ ഡ്രൈവിംഗ് സ്‌കൂളുകൾ ഇപ്പോൾ ഏകകണ്ഠമായി നിഷേധിച്ചിരിക്കുകയാണ്. ഡ്രൈവിംഗ് സ്‌കൂളുകൾ സാമ്പത്തിക നേട്ടത്തിനായി പഠന പ്രക്രിയ നീട്ടിക്കൊണ്ടുപോകുമെന്ന ധാരണ തെറ്റിദ്ധാരണയാണ്. ഞങ്ങളുടെ സമീപനം വിദ്യാർത്ഥി കേന്ദ്രീകൃതമാണ്. മുൻകൂട്ടി നിശ്ചയിച്ച സമയപരിധിയേക്കാൾ വ്യക്തിഗത പുരോഗതിയിലും സന്നദ്ധതയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് ഡ്രൈവിംഗ് സ്‌കൂൾ വക്താക്കൾ പറഞ്ഞു.