Search
Close this search box.

പ്രവാസികളുടെ വോട്ടവകാശം യഥാർഥ്യമാകണം – ജനകീയ സദസ്സ്

Expatriate suffrage must be real - mass audience

ഷാർജ : കേരളത്തിന്റെ റവന്യു വരുമാനത്തിനു ഏറ്റവും മികച്ച കരുത്തു പകരുന്ന പ്രവാസികളോടു വിവിധ വിഷയങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾ പുലർത്തുന്ന സമീപനം മാറ്റണമെന്ന് ഐ സി എഫ് ഷാർജ സംഘടിപ്പിച്ച ‘അവസാനിക്കാത്ത ആകാശ ചതികൾ ‘ജനകീയ സദസ്സിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.

പ്രവാസികൾ നേരിടുന്ന യാത്ര പ്രശ്നങ്ങൾ , വോട്ട് ചെയ്യാനുള്ള ക്രമീകരണം തുടങ്ങിയവയിലൊക്കെ യോജിച്ച മുന്നേറ്റം അനിവാര്യമാണെന്ന് വിവിധ സംഘടന പ്രതിനിധികൾ അഭിപ്രായപ്പെട്ടു. ഇടയ്ക്കിടെയുള്ളഅപ്രതീക്ഷിത ഫ്ലൈറ്റ് ക്യാൻസലേഷനിൽ ജനകീയ സദസ്സ് ആശങ്ക രേഖപ്പെടുത്തി.

അഡ്വ സന്തോഷ് നായർ ഉത്ഘാടനം ചെയ്തു. മുനീർ മാഹി അധ്യക്ഷത വഹിച്ചു. കബീർ മാസ്റ്റർ ആമുഖ ഭാഷണം നടത്തി. യുസുഫ് സഗീർ,അഫി അഹ്മദ്, അഡ്വ. ഫരീദ്, ജാബിർ സഖാഫി, അഡ്വ. അബ്ദുൽ ഹകീം, മൂസ കിണാശ്ശേരി ചർച്ചയിൽ ഇടപെട്ടു സംസാരിച്ചു. മസൂദ് മഠത്തിൽ സ്വാഗതവും സുബൈർ അവേലം നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!