ഡ്രൈവിംഗ് ലൈസൻസും വാഹന രജിസ്ട്രേഷനും മൊബൈൽ വഴി പുതുക്കാനുള്ള സംവിധാനം വരുന്നു. ദുബായ് ഗതാഗത അതോറിട്ടി (RTA) സാംസങ് ഉപയോക്താക്കൾക്കാണ് സേവനം ലഭ്യമാക്കുക.
വാഹന രജിസ്ട്രേഷൻ, ഡ്രൈവിങ് ലൈസൻസ് വിവരങ്ങൾ RTA ആപ് വഴി അവരുടെ സാംസങ് വാലറ്റിലേക്ക് നേരിട്ട് ചേർക്കാം. ഇതിലൂടെ ഒന്നിലധികം ആപ്പുകളുടെ ആവശ്യം ഇല്ലാതാവുകയും ഗതാഗതവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട രേഖകൾ കൈകാര്യം ചെയ്യാനുമാകും. ആർ.ടി.എ ആപ്പിന്റെ പുതിയ പതിപ്പിൽ വ്യക്തമായ ഡാഷ്ബോർഡ് സജ്ജീകരിച്ചിട്ടുണ്ട്. സേവനങ്ങളെ ഒരു സ്ക്രീനിലേക്ക് ഏകീകരിക്കുന്ന ഈ സംവിധാനത്തിലൂടെ ഉപയോക്താക്കൾക്ക് വാഹനവും ഡ്രൈവിംഗ് ലൈസൻസും പുതുക്കാനും പാർക്കിങ് ടിക്കറ്റുകൾ വാങ്ങാനും കഴിയും.
ഈ സംവിധാനത്തിലെ എല്ലാ ഡേറ്റായും സുരക്ഷിതമാണെന്നും സ്വകാര്യത ഉയർന്ന നിലവാരത്തിൽ സംരക്ഷിക്കപെടുമെന്നും ഉപഭോക്തൃ വിശ്വാസം സംരക്ഷിക്കുന്നതിനുള്ള ആർ.ടി.എ. യുടെയും സാംസങിന്റെയും പ്രതിബദ്ധതയെ ഇത് അടിവരയിടുന്നുണ്ടെന്നും ആർ.ടി.എ. സ്മാർട്ട് സർവീസസ് ഡയറ്ക്ടർ മീര അൽ ഷെയ്ഖ് പറഞ്ഞു.