ഉച്ചവിശ്രമനിയമം : പരിശോധന കർശനമാക്കി അബുദാബി മുനിസിപ്പാലിറ്റി

mid break rule: Abu Dhabi Municipality tightened inspection

അബുദാബിയിലെ നിർമ്മാണ സ്ഥലങ്ങൾ പരിശോധിച്ച് ഉച്ചവിശ്രമനിയമം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നത് കർശനമാക്കിയിരിക്കുകയാണ് അബുദാബി സിറ്റി മുനിസിപ്പാലിറ്റി അധികൃതർ.

സെപ്റ്റംബർ 15 വരെ ഉച്ചയ്ക്ക് 12 മുതൽ 3 വരെ തുറസ്സായ സ്ഥലത്ത് ജോലിചെയ്യുന്ന തൊഴിലാളികൾക്ക് മാനവ വിഭവശേഷി മന്ത്രാലയം ഏർപ്പെടുത്തിയ ഉച്ചവിശ്രമനിയമം കമ്പനികൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ പ്രത്യേക കാമ്പയിനാണ് സംഘടിപ്പിച്ചിട്ടുള്ളത്.

നിർമ്മാണ കമ്പനികളും സൈറ്റ് മാനേജർമാരും തൊഴിലാളികളും ഈ നിയമം കർശനമായി പാലിക്കണമെന്ന് അബുദാബി സിറ്റി മുനിസിപ്പാലിറ്റി ആവർത്തിച്ചു പറഞ്ഞു. തൊഴിലാളികളുടെ ക്ഷേമം സംരക്ഷിക്കുന്നതിനായി നിർമ്മാണ സൈറ്റുകളിൽ സമഗ്രമായ സുരക്ഷാ നടപടികൾ നടപ്പിലാക്കേണ്ടതിൻ്റെ പ്രാധാന്യം ഇൻസ്പെക്ടർമാർ അടിവരയിട്ടു പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!