ദുബായ് GDRFA മേധാവി ലെഫ്: ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറിയെ ദുബായ് കൾച്ചർ അതോറിറ്റി ആദരിച്ചു.

Dubai GDRFA Chief Lt- General Mohammed Ahmed Al Marri honored by Dubai Culture Authority.

ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി (ദുബായ് കൾച്ചർ) ചെയർ പേഴ്സൺ ശൈഖ ലത്തീേഫ ബിൻത് ,മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് ( GDRFA ) മേധവി ലെഫ്:ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറിയെ ആദരിച്ചു.

ദുബായ് ഡിസൈൻ ഡിസ്ട്രിക്ട്ലെ അതോറിറ്റിയിൽ GDRFA ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തിയപ്പോഴാണ് ആദരവ് നൽകിയത്. ദുബായ് ഗവണ്മെന്റ് എക്സലൻസ് പ്രോഗ്രാമിനായുള്ള ദുബായ് കൾച്ചറിന്റെ ശ്രമങ്ങളെ പിന്തുണക്കുന്നതിലെ സംഭാവനകളെ അഭിനന്ദിച്ചാണ് ഈ അംഗീകാരം.

പ്രോഗാമിന്റെ ഏറ്റവും പുതിയ സംവിധാനത്തിൽ അതോറിറ്റിയുടെ ‘പയനിയറിങ്ങിനായുള്ള പങ്കാളികൾ’ എന്ന നിലയിൽ GDRFA നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്.

ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമാണ് ഈ സംരംഭം ആരംഭിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!