ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി (ദുബായ് കൾച്ചർ) ചെയർ പേഴ്സൺ ശൈഖ ലത്തീേഫ ബിൻത് ,മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറീനേഴ്സ് അഫയേഴ്സ് ( GDRFA ) മേധവി ലെഫ്:ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറിയെ ആദരിച്ചു.
ദുബായ് ഡിസൈൻ ഡിസ്ട്രിക്ട്ലെ അതോറിറ്റിയിൽ GDRFA ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തിയപ്പോഴാണ് ആദരവ് നൽകിയത്. ദുബായ് ഗവണ്മെന്റ് എക്സലൻസ് പ്രോഗ്രാമിനായുള്ള ദുബായ് കൾച്ചറിന്റെ ശ്രമങ്ങളെ പിന്തുണക്കുന്നതിലെ സംഭാവനകളെ അഭിനന്ദിച്ചാണ് ഈ അംഗീകാരം.
പ്രോഗാമിന്റെ ഏറ്റവും പുതിയ സംവിധാനത്തിൽ അതോറിറ്റിയുടെ ‘പയനിയറിങ്ങിനായുള്ള പങ്കാളികൾ’ എന്ന നിലയിൽ GDRFA നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്.
ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമാണ് ഈ സംരംഭം ആരംഭിച്ചത്.