2024 ജൂലൈ 6 മുതൽ 17 വരെയുള്ള വേനൽക്കാല അവധിക്കാല യാത്രാ തിരക്കുകൾക്കായി ദുബായ് ഇൻ്റർനാഷണൽ (DXB) തയ്യാറെടുക്കുന്നതിനാൽ ടെർമിനലിനുള്ളിലേക്ക് യാത്രക്കാർക്ക് മാത്രമായിരിക്കും പ്രവേശനമുണ്ടായിരിക്കുകയെന്ന് എയർപോർട്ട് അധികൃതർ മുന്നറിയിപ്പ് നൽകി.
വിമാനത്താവളത്തിലേക്ക് യാത്രയാക്കുവാൻ വരുന്നവർക്ക് ടെർമിനലിനുള്ളിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല. പൊതുഗതാഗത വാഹനങ്ങൾക്കും അംഗീകൃത എയർപോർട്ട് വാഹനങ്ങൾക്കും മാത്രമായിരിക്കും ടെർമിനലുകൾ 1 ,3 ലേക്ക് പ്രവേശിക്കാൻ അനുവാദമുണ്ടാകുക.