സൗജന്യ കൺസൾട്ടേഷൻ : അബുദാബിയിൽ പുതിയ അത്യാധുനിക ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചു.

Free consultation- New state-of-the-art cancer institute launched in Abu Dhabi

രോഗികൾക്ക് അത്യാധുനിക ചികിത്സകൾ ലഭ്യമാക്കുന്നതിനായി അബുദാബിയിൽ പുതിയ അത്യാധുനിക ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചു.

മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് (BCI) നാല് നിലകളിലായി ലോകോത്തര സൗകര്യങ്ങൾ ആണ് വാഗ്ദാനം ചെയ്യുന്നത്. സ്വകാര്യ കീമോതെറാപ്പി സ്യൂട്ടുകൾ, സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ, ഒരു സ്തനാർബുദ യൂണിറ്റ്, രോഗിയെ കേന്ദ്രീകരിച്ചുള്ള സൗകര്യങ്ങൾ എന്നിവഎല്ലാം കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉൾപ്പെടുന്നു.

ബുർജീൽ ഹോൾഡിംഗ്സ് ആരംഭിച്ച പുതിയ കേന്ദ്രത്തിൽ കീമോതെറാപ്പി, ഇമ്മ്യൂണോതെറാപ്പി, സർജിക്കൽ ഓങ്കോളജി, സ്റ്റീരിയോടാക്റ്റിക് റേഡിയോ സർജറി , സ്റ്റീരിയോടാക്റ്റിക് ബോഡി റേഡിയോ തെറാപ്പി  എന്നിവയെല്ലാം ലഭ്യമാകും. ടാർഗെറ്റഡ് തെറാപ്പി, പ്രിസിഷൻ മെഡിസിൻ, അഡ്വാൻസ്ഡ് സർജിക്കൽ ടെക്നിക്കുകൾ, റേഡിയേഷൻ തെറാപ്പി, കൂടാതെ AI-അധിഷ്ഠിത കാൻസർ രോഗനിർണയവും മാനേജ്മെൻ്റും പോലുള്ള അത്യാധുനിക ചികിത്സകൾ ഇവിടെ വാഗ്ദാനം ചെയ്യുന്നുണ്ട് .

അബുദാബി, അൽ ഐൻ, അൽ ദഫ്ര, ഷാർജ, ദുബായ് എന്നിവിടങ്ങളിലെ സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന ബുർജീലിൻ്റെ കാൻസർ കെയർ ശൃംഖലയുടെ കേന്ദ്രമാണ് ഈ ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്.

പുതിയ ഇൻസ്റ്റിറ്റ്യൂട്ട് ക്യാൻസർ ചികിത്സയെ മാറ്റിമറിക്കുകയും രോഗികളുടെ ഫലങ്ങൾ ഗണ്യമായി മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ബുർജീൽ ഹോൾഡിംഗ്‌സിൻ്റെ സ്ഥാപകനും ചെയർമാനുമായ ഡോ.ഷംഷീർ വയലിൽ പറഞ്ഞു. സൗജന്യ കൺസൾട്ടേഷൻ നൽകുന്ന കാര്യം ചൂണ്ടിക്കാട്ടിയ പ്രമുഖ എമിറാത്തി ഓങ്കോളജിസ്റ്റ് പ്രൊഫ ഹുമൈദ് അൽ ഷംസിയാണ് ഇൻസ്റ്റിറ്റ്യൂട്ടിനെ നയിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!