ഇന്ത്യക്കാരന് സൗദി പൗരത്വം. ഉത്തരവിറക്കി റോയൽ കോർട്ട്

Saudi citizenship for Indian The Royal Court issued an order

വിവിധ മേഖലകളിലെ പ്രതിഭകൾക്ക് സൗദി പൗരത്വം നൽകുന്നതിന്റെ ഭാഗമായി ഓൺ ലൈൻ വ്യാപാര രംഗത്തെ മുൻനിര സാന്നിദ്ധ്യമായ നൂണിന്റെ സി.ഇ.ഒ. ഫറാസ് ഖാലിദിന് സൗദി പൗരത്വം നൽകി റോയൽ കോർട്ട് ഉത്തരവ് പുറത്തിറക്കി. പെൻസിൽവേനിയ യൂണിവേഴ്സിറ്റിയിലെ വാർട്ടൻ കോളേജിൽ നിന്ന് സംരംഭകത്വ മാനേജ്‌മെന്റിൽ എം.ബി.എ നേടിയ ഫറാസ് ഖാലിദ് നേരത്തെ നംഷിയുടെ മാനേജിങ് ഡയറക്ടർ ആയി സേവനം ചെയ്തിരുന്നു.

സൗദിയിലെ ഇ.കൊമേഴ്‌സ് പ്ലാറ്റ്ഫോമായ നൂണിൽ ചുമതല ഏറ്റ ശേഷം അതിന്റെ ഇൻഫ്രാസ്ട്രക്ചറും പ്ലാറ്റഫോം നിർമ്മിക്കുന്നതിനും ഫറാസ് നേതൃത്വം നൽകി.

കമ്പനികളെ ഇൻക്യൂബേറ്റ് ചെയ്യുന്ന നിക്ഷേപ കമ്പനിയായ റോക്കറ്റ് ഇന്റർനെറ്റ് എസ് ഇ യുടെ മാനേജിങ് ഡയറക്ടറായ ഹിഷാം സർഖാ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും സ്റ്റാർട്ടപ്പുകൾ സൃഷ്ടിക്കുന്നതിലും പേരുകേട്ട മാവൂദ്3 കോം. (Mawoo3.com) ന്റെ സി.ഇ.ഒ. റാമി അൽ ഖവാസ്മി, സൗദി അറേബ്യയിലെ വാണിജ്യ, വിപണി സംവിധാനത്തെക്കുറിച്ച് ആഴത്തിൽ ധാരണയുള്ള ബ്രിട്ടീഷ് പൗരൻ ജോനാഥൻ എബ്രഹാം മാർഷാലിനും സൗദി പൗരത്വം അനുവദിച്ചു.

വിവിധ മേഖലകളിലുള്ള പ്രതിഭകൾക്ക് പൗരത്വം നൽകാനാണ് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!