1446 മുഹറം മാസത്തെ സൂചിപ്പിക്കുന്ന ചന്ദ്രക്കല ഇന്ന് ജൂലൈ 6 ശനിയാഴ്ച അബുദാബിയിൽ ദൃശ്യമായി
യുഎഇ സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് അൽ-ഖാതിം ജ്യോതിശാസ്ത്ര നിരീക്ഷണാലയം പകർത്തിയ മങ്ങിയ ചന്ദ്രക്കലയുടെ ചിത്രം യുഎഇയുടെ ജ്യോതിശാസ്ത്ര കേന്ദ്രം സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചിട്ടുണ്ട്.
മുഹറം പ്രമാണിച്ച് നാളെ ജൂലൈ 7 ന് യുഎഇ നിവാസികൾക്ക് ഒരു ദിവസം അവധി ലഭിക്കും.
.