അവധി കഴിഞ്ഞെത്തിയ തിരുവനന്തപുരം കണിയാപുരം വാടയിൽമുക്കിൽ കുന്നുംപുറത്ത് വീട്ടിൽ പരേതനായ ഹാജി റഷീദ് ലബ്ബയുടെ മകൻ അഷ്റഫ് അലി അബുദാബിയിൽ അന്തരിച്ചു. ഇന്നലെ വെള്ളിയാഴ്‌ച വൈകീട്ട് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
അവധി കഴിഞ്ഞ് ഭാര്യയുമൊത്ത് ഇന്നലെ വെള്ളിയാഴ്‌ച പുലർച്ചെയാണ് അബുദാബിയിൽ എത്തിയത്. ഉച്ചക്ക് നമസ്‌കാരം കഴിഞ്ഞു വന്നയുടൻ ഹൃദയസ്തംഭനമുണ്ടാവുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം അബുദാബി സെൻട്രൽ സിറ്റി ആശുപത്രി മോർച്ചറിയിൽ ആണ്. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തിവരികയാണെന്ന് ബന്ധുക്കൾ അറിയിച്ചു.