അടുത്ത എക്സ്‌പോ 2025 ജപ്പാനിലെ ഒസാക്കയിൽ : പവലിയൻ്റെ നിർമ്മാണം ആരംഭിച്ച് യുഎഇ

Next Expo 2025 in Osaka, Japan: Construction of the pavilion has begun

എക്സ്പോ 2020 ദുബായ് ആതിഥേയത്വം വഹിച്ചതിനു ശേഷമുള്ള 2025 ൽ ജപ്പാനിലെ ഒസാക്കയിൽ നടക്കുന്ന എക്സ്‌പോയിൽ യുഎഇയുടെ പവലിയൻ്റെ നിർമ്മാണം ആരംഭിച്ചതായി സ്റ്റേറ്റ് ന്യൂസ് ഏജൻസി വാം റിപ്പോർട്ട് ചെയ്തു.

യുമേഷിമ ദ്വീപിലെ എക്‌സ്‌പോ 2025 ഒസാക്ക സൈറ്റിൽ യുഎഇയുടെ പവലിയൻ്റെ തറക്കല്ലിടൽ ചടങ്ങിൽ ജപ്പാനിലെ യുഎഇ അംബാസഡർ ഷിഹാബ് അൽ ഫഹീം, എക്സ്പോ 2025 സംഘാടകരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. 150-ലധികം രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും എക്സ്‌പോ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

“നമ്മുടെ ജീവിതത്തിനായി ഭാവി സമൂഹത്തെ രൂപകൽപ്പന ചെയ്യുക” എന്ന മാർഗനിർദേശ പ്രമേയവുമായി ഒസാക്ക ബേയിലെ മനുഷ്യനിർമിത യുമേഷിമ ദ്വീപിൽ ഏപ്രിലിൽ ആണ് എക്സ്പോ 2025 ആരംഭിക്കുക.

ദുബായിൽ നടന്ന എക്സ്പോയിൽ 24 മില്യൺ സന്ദർശകരാണ് എത്തിച്ചേർന്നത്. കോവിഡ് മഹാമാരിയുടെ സമയത്ത് ആതിഥേയത്വം വഹിച്ച ഏറ്റവും വിജയകരമായ ഇവൻ്റുകളിൽ ഒന്നായിരുന്നു ഇത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!