മുതിർന്ന ഇന്ത്യൻ പ്രവാസി വ്യവസായി റാം ബുക്‌സാനി ദുബായിൽ അന്തരിച്ചു.

Veteran Indian expatriate businessman Ram Buxani passed away in Dubai.

യുഎഇയിലെ മുതിർന്ന ഇന്ത്യൻ പ്രവാസി വ്യവസായി റാം ബുക്‌സാനി ദുബായിൽ അന്തരിച്ചു. 83 വയസായിരുന്നു. ഇന്നലെ ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ ദുബായിലെ വീട്ടിൽ ആയിരുന്നു അന്ത്യം സംഭവിച്ചത്. 1959 ൽ കടൽ മാർഗമാണ് റാം ബുക്‌സാനി ദുബായിൽ എത്തുന്നത്.ദുബായിൽ ഐ.ടി.എൽ കോസ്മോസ് ഗ്രൂപ്പിൻ്റെ ചെയർമാനാണ്.

ഇൻഡസ് ബാങ്ക് ഡയറക്‌ടർ, ഇന്ത്യൻ സ്‌കൂൾ ഡയറക്‌ടർ ബോർഡ് ചെയർമാൻ, ഓവർസീസ് ഇന്ത്യൻസ് ഇക്കണോമിക് ഫോറം സ്ഥാപക ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ഇറാഖിൻ്റെ കുവൈത്ത് അധിനിവേശ കാലത്ത് പ്രവാസികൾക്ക് അഭയകേന്ദ്രം ഒരുക്കാനും അവരെ നാട്ടിലെത്തിക്കാനും മുൻനിരയിൽ പ്രവർത്തിച്ചിരുന്നു.

ദുബായിലെ ഇന്ത്യൻ വ്യവസായികളുടെ കാരണവരായി കണക്കാക്കുന്ന റാം ബുക്സാനി എഴുത്തുകാരനും നാടക നടനുമാണ്. 28 നാടകങ്ങളിൽ വേഷമിട്ടു. ‘ടേക്കിങ് ദി ഹൈറോഡ്’ ആണ് ആത്മകഥയാണ് .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!