അജ്മാനിൽ നിന്ന് അബുദാബിയിലേക്കുള്ള പുതിയ പബ്ലിക് ബസ് സർവീസുകൾ ജൂലൈ 9 മുതൽ ആരംഭിക്കുമെന്ന് അജ്മാൻ പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. അജ്മാനിൽ നിന്ന് അബുദാബിയിലേക്കും, അബുദാബിയിൽ നിന്ന് അജ്മാനിലേക്കും രണ്ട് ബസുകൾ വീതം ഉണ്ടാകും.
അജ്മാൻ അൽ മുസല്ല സ്റ്റേഷനിൽ നിന്ന് അബുദാബി ബസ് സ്റ്റേഷനിലേക്കും തിരികെ അൽ മുസല്ല സ്റ്റേഷനിലേക്കും യാത്ര ആരംഭിക്കും.
ആദ്യ ബസ് അജ്മാനിൽ നിന്ന് രാവിലെ 7 മണിക്കും അവസാനത്തെ ബസ് വൈകുന്നേരം 7 മണിക്കും പുറപ്പെടും. അബുദാബിയിൽ നിന്നുള്ള ആദ്യ യാത്ര രാവിലെ 10 മണിക്കും അവസാനത്തെ യാത്ര രാത്രി 9.30 നും ആയിരിക്കും. 35 ദിർഹം ആയിരിക്കും ടിക്കറ്റ് നിരക്ക്.