വേനൽക്കാലത്ത് താപനിലയിലെ തീവ്രമായ വർദ്ധനവ് കാരണം അപകടങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നതിനാൽ യുഎഇയിലുടനീളം സൗജന്യ കാർ പരിശോധനാ സേവനം നൽകുമെന്ന് ദുബായ് പോലീസ് അറിയിച്ചു.
യുഎഇയിൽ ഉടനീളമുള്ള ഓട്ടോപ്രോ (AutoPro) സെൻ്ററുകൾ സന്ദർശിച്ച് എല്ലാ സ്വകാര്യ കാർ ഉടമകൾക്കും ഈ സേവനം ഓഗസ്റ്റ് അവസാനം വരെ പ്രയോജനപ്പെടുത്താവുന്നതാണ്.
AutoPro കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാകുന്ന 10 വാഹന ആരോഗ്യ പരിശോധനകൾ താഴെ പറയുന്നവയാണ്
- എസി & എയർ ഫിൽട്ടർ പരിശോധനകൾ
- സീറ്റ് ബെൽറ്റുകളുടെ അവസ്ഥ പരിശോധിക്കൽ
- വൈപ്പർ ബ്ലേഡുകളുടെ അവസ്ഥ പരിശോധിക്കൽ
- വിൻഡ്ഷീഡ് വാഷർ ലിക്വിഡ് പരിശോധിക്കൽ
- റേഡിയേറ്റർ ഹോസുകളുടെ അവസ്ഥ പരിശോധിക്കൽ
- ബാറ്ററിയുടെ നില പരിശോധിക്കൽ
- എഞ്ചിൻ ഓയിൽ & കൂളൻ്റ് ലെവൽ പരിശോധിക്കൽ
- ടയറുകൾ മർദ്ദം അവസ്ഥ പരിശോധിക്കൽ
- ലിക്വിഡ് നില പരിശോധിക്കൽ
- ലൈറ്റ്സ് പരിശോധിക്കൽ