ദുബായിൽ 3 ഇന്ത്യക്കാർ താമസ സ്ഥലത്ത് വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ ക്ലീനിംഗ് കമ്പനിയിലെ തൊഴിലാളികളായ രാജസ്ഥാൻ ഉദയ് പൂർ സ്വദേശികളായ രാംചന്ദ്ര (36), പരശ് റാം ഗർജാർ (23), ശ്യാംലാൽ ഗുർജാർ (29) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന മൂവരെയും രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങൾ ദുബായ് പൊലീസ് മോർച്ചറിയിലേയ്ക്ക് മാറ്റിയതായി സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു.