ദുബായ് മെട്രോയുടെ റെഡ് ലൈനിലെ ഇക്വിറ്റി, മാക്‌സ് സ്റ്റേഷനുകൾക്കിടയിൽ ഇന്നലെ തിങ്കളാഴ്ച വൈകുന്നേരം മുതൽ സർവീസിൽ ഉണ്ടായ തടസ്സങ്ങൾ ഇപ്പോൾ പുനഃസ്ഥാപിച്ചിട്ടുണ്ടെന്ന് ദുബായ് RTA ഇന്ന് ചൊവ്വാഴ്ച്ച അറിയിച്ചു.
സാങ്കേതിക തകരാറുകൾ മൂലമായിരുന്നു ഇക്വിറ്റി, മാക്‌സ് സ്‌റ്റേഷനുകൾക്കിടയിലെ മെട്രോ സർവീസുകൾ തടസ്സപ്പെട്ടത്. ഈ സ്റ്റേഷനുകളിൽ നിന്നുള്ള യാത്രക്കാർക്ക് ബദൽ ബസ് സർവീസുകൾ ഏർപ്പെടുത്തിയിരുന്നു.
For Dubai Metro users, #RTA informs you that service is back to normal on the Red Line. We thank you for your cooperation.
— RTA (@rta_dubai) July 9, 2024