ഏറ്റവും വലിയ സഹായ ചരക്കുമായി യുഎഇ കപ്പൽ ഗസയിലേക്ക് പുറപ്പെട്ടു.
ഓപ്പറേഷൻ ഗാലൻ്റ് നൈറ്റ് 3 ൻ്റെ ഭാഗമായി യുഎഇ ഇതുവരെ ഗാസയിലേക്ക് തങ്ങളുടെ ഏറ്റവും വലിയ സഹായ ഷിപ്പ്മെൻ്റ് അയച്ചിട്ടുണ്ട്. ജൂലൈ 8 ന് ഇന്നലെ പുറപ്പെട്ട കപ്പലിൽ മൊത്തം 5,340 ടൺ ചരക്ക് ആണുള്ളത്. ഈ മാനുഷിക പ്രവർത്തനത്തിലെ ഏറ്റവും വലിയ ഡെലിവറിയാണിത്. ഇതിൽ 4,750 ടൺ ഭക്ഷ്യവസ്തുക്കളും 590 ടൺ ഷെൽട്ടർ സാമഗ്രികളുമാണുള്ളത്.
ഓപ്പറേഷൻ ഗാലൻ്റ് നൈറ്റ് 3 പരമ്പരയിലെ നാലാമത്തേതാണ് ഈ ഏറ്റവും പുതിയ ഈ സഹായ കപ്പൽ. മുമ്പ്, ഗാസ മുനമ്പിലേക്ക് 4,630 ടൺ മാനുഷിക സാമഗ്രികളുമായി യു.എ.ഇയുടെ മൂന്നാമത്തെ സഹായ കപ്പൽ മാർച്ചിൽ പുറപ്പെട്ടിരുന്നു.