യുഎഇയിൽ സൈക്കോട്രോപിക് പദാർത്ഥങ്ങളുടെ ഉപയോഗം : 100,000 ദിർഹം വരെ പിഴയെന്ന് മുന്നറിയിപ്പ്

Up to Dh100,000 fine over illegal use of prescription drugs, authority warns

യുഎഇയിൽ സൈക്കോട്രോപിക് ലഹരിവസ്തുക്കളുടെയും ദുരുപയോഗം സംബന്ധിച്ച ശിക്ഷകളെക്കുറിച്ച് അബുദാബിയിലെ ജുഡീഷ്യൽ കോടതി ഇന്ന് സോഷ്യൽ മീഡിയയിലൂടെ ഓർമ്മപ്പെടുത്തി.

സൈക്കോട്രോപിക് പദാർത്ഥങ്ങളുടെ ഉപയോഗത്തിൽ യുഎഇക്ക് കർശനമായ നോ ടോളറൻസ് നയമുണ്ട്. എത്ര തവണ കുറ്റം ചെയ്തു എന്നതിനനുസരിച്ചാണ് പിഴകൾ പട്ടികപ്പെടുത്തിയിട്ടുള്ളത്.

കുറ്റവാളികൾക്ക് മൂന്ന് മാസത്തെ തടവ് ശിക്ഷയും പിഴയായി കുറഞ്ഞത് 20,000 ദിർഹം മുതൽ 100,000 ദിർഹം വരെ നൽകേണ്ടി വരും.

രണ്ടാം തവണയും ആവർത്തിച്ചാൽ, കുറ്റവാളിക്ക് ആറ് മാസത്തിൽ കുറയാത്ത തടവും 20,000 ദിർഹം മുതൽ 100,000 ദിർഹം വരെ പിഴയും ലഭിക്കും.

മൂന്നാമത്തെ തവണയും ആവർത്തിച്ചാൽ ദുരുപയോഗം ചെയ്യപ്പെട്ട മയക്കുമരുന്നിൻ്റെ സമയത്തെ ആശ്രയിച്ച് പിഴ 100,000 ദിർഹം കവിയുകയും കുറഞ്ഞത് ഒരു വർഷമെങ്കിലും തടവ് ശിക്ഷ ലഭിക്കുകയും ചെയ്യും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!