വാഹനങ്ങളിലെ പുതിയ ഇ-കോൾ സംവിധാനത്തിലൂടെ അടിയന്തര പ്രതികരണ സമയം കുറയ്ക്കാൻ യുഎഇ

UAE to shorten emergency response time through new communication system in vehicles

അടിയന്തര സേവനങ്ങളുടെ പ്രതികരണ സമയം 40 ശതമാനം വെട്ടിക്കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ഇ-കോൾ സംവിധാനം എന്ന പേരിൽ വാഹനങ്ങളിലെ എമർജൻസി കമ്മ്യൂണിക്കേഷൻ മെച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതിക ചട്ടങ്ങൾക്ക് യുഎഇ മന്ത്രിസഭ ഇന്ന് ചൊവ്വാഴ്ച അംഗീകാരം നൽകി.

ചില വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള ഇ-കോൾ സംവിധാനം, വാഹനത്തിനുള്ളിലെ സെൻസറുകൾ ഗുരുതരമായ അപകടം കണ്ടെത്തിയാൽ ഉടൻ പോലീസിന് അടിയന്തര സന്ദേശം അയച്ചാണ് പ്രവർത്തിക്കുന്നത്. വാഹനത്തിൻ്റെ മോഡൽ, സ്ഥലം, ഇന്ധന തരം, വാഹനത്തിനുള്ളിലെ യാത്രക്കാരുടെ എണ്ണം എന്നിവ ഉൾപ്പെടുന്ന വിവരങ്ങളാണ് ഇത് നൽകുക. ഇ-കോൾ സംവിധാനത്തിലൂടെ നാല് മിനിറ്റിനുള്ളിൽ തന്നെ പ്രതികരിക്കാനാവും

റോഡുകളിലെ മരണസംഖ്യ 2 മുതൽ 10 ശതമാനം വരെ കുറയ്ക്കുകയും ഗുരുതരമായ പരിക്കുകൾ 2 മുതൽ 15 ശതമാനം വരെ കുറയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2021 ൽ അബുദാബിയിൽ ആദ്യമായി ഇ-കോൾ സംവിധാനം അവതരിപ്പിച്ചിരുന്നു.

അതേസമയം, ആഭ്യന്തര മന്ത്രാലയം (MOI) മെയ് മാസത്തിൽ പുറത്തിറക്കിയ ഓപ്പൺ ഡാറ്റ പ്രകാരം 2022 നെ അപേക്ഷിച്ച് യുഎഇ റോഡുകളിലെ മരണങ്ങളുടെ എണ്ണം കഴിഞ്ഞ വർഷം 3 ശതമാനം വർദ്ധിച്ചു. 2023-ൽ രാജ്യത്തുടനീളം 352 റോഡപകട മരണങ്ങളുണ്ടായി, 2022-ൽ 343 മരണങ്ങൾ രജിസ്റ്റർ ചെയ്തു. എന്നിരുന്നാലും 2023-ലെ സംഖ്യ 2021-ൽ രേഖപ്പെടുത്തിയ 381 മരണങ്ങളേക്കാൾ 8 ശതമാനം കുറവാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!