അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വടക്ക് ഭാഗത്തുള്ള റൺവേയുടെ നിർമ്മാണ പ്രവൃത്തികൾ തുടങ്ങി. Building Better Airports കാമ്പയിനിൻ്റെ ഭാഗമായാണ് ഈ പദ്ധതി. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ മാർഗ നിർദ്ദേശങ്ങൾക്ക് കീഴിലാണ് നിർമാണം നടത്തുന്നത്.
വർദ്ധിച്ചുവരുന്ന വ്യോമഗതാഗത ആവശ്യങ്ങൾ നിറവേറ്റുന്നതിനും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും വിമാനത്താവള ശേഷി കൂട്ടുന്നതിനുമാണ് ഈ റൺവേയുടെ നിർമ്മാണപദ്ധതി. നിർമ്മാണ പ്രവൃത്തികളുടെ ഭാഗമായി ട്രാൻസിറ്റ് യാത്രക്കാർക്കായി ലഗേജ് സൂക്ഷിപ്പുകേന്ദ്രവും വിമാന ത്താവളത്തിലുണ്ടാകും.
അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ്റെ പേരിൽ ഫെബ്രുവരി 9 ന് അബുദാബി അന്താരാഷ്ട്ര വിമാനത്താവളം ആയിരുന്ന സായിദ് ഇൻ്റർനാഷണൽ എയർപോർട്ട് പുനർനാമകരണം ചെയ്തു.