Search
Close this search box.

രജിസ്റ്റർ ചെയ്ത എല്ലാ കുട്ടികൾക്കും സീറ്റ് : ഷാർജയിൽ പുതിയ നഴ്‌സറികൾ നിർമ്മിക്കുമെന്ന് ഷാർജ ഭരണാധികാരി

Seats for all registered children- Sharjah ruler to build new nurseries in Sharjah

ഷാർജ നഴ്‌സറികളിൽ പുതുതായി രജിസ്റ്റർ ചെയ്ത എല്ലാ കുട്ടികൾക്കും സീറ്റ് നൽകുമെന്ന് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പറഞ്ഞു. ഇതിനായി പുതിയ നഴ്സറികൾ നിർമ്മിക്കുകയും ശേഷി വിപുലീകരിക്കുകയും ചെയ്യും.

ഷാർജയിലെ സർക്കാർ നഴ്‌സറികളിലെ രജിസ്‌ട്രേഷൻ 1,781 അപേക്ഷകരിൽ അവസാനിച്ചിരുന്നു. അതേസമയം നിലവിൽ 1,335 സീറ്റുകൾ മാത്രമാണ് ലഭ്യം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പുതിയ നഴ്സറികൾ നിർമ്മിച്ച് 446 അധിക സീറ്റുകൾ നൽകുമെന്നും ഷെയ്ഖ് ഡോ. സുൽത്താൻ പറഞ്ഞു.

ഷാർജ റേഡിയോയിലും ടെലിവിഷനിലും പ്രക്ഷേപണം ചെയ്ത “ഡയറക്ട് ലൈൻ” പ്രോഗ്രാമിലൂടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!