ദുബായിലെ വേൾഡ് ഐലൻഡിൽ സ്ഥിതി ചെയ്യുന്ന വർഷം മുഴുവനും മഴ പെയ്യുന്ന ”റെയിൻ സ്ട്രീറ്റ് 1 കിലോമീറ്റർ നീളത്തിൽ വികസിപ്പിക്കുകയും വരാനിരിക്കുന്ന ഒരു റിസോർട്ടിനെ പൂർണ്ണമായും ചുറ്റുകയും ചെയ്യുമെന്ന് അധികൃതർ പ്രഖ്യാപിച്ചു. 2026-ൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന മാർബെല്ല റിസോർട്ടിൽ സ്നോ പ്ലാസയും പവിഴപ്പുറ്റുകളും ഉണ്ടാകും.
സ്പാനിഷ് റിസോർട്ട് പട്ടണമായ മാർബെല്ലയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 1 ബില്യൺ ദിർഹം ചെലവിൽ ഇവിടെ ഫൈവ് സ്റ്റാർ ഹോട്ടൽ നിർമ്മിക്കുന്നത്.
നിർമ്മാണം പൂർത്തിയാകുമ്പോൾ അര ദശലക്ഷം ചതുരശ്ര മീറ്ററിൽ 30-ലധികം ഇനം മത്സ്യങ്ങളെ ഉൾക്കൊള്ളുന്ന 9 വ്യത്യസ്ത തരം പവിഴപ്പുറ്റുകളാൽ ചുറ്റപ്പെട്ടതാകും ഈ ഹോട്ടൽ. വേൾഡ് ഐലൻഡിൽ സ്ഥിതി ചെയ്യുന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ ഒരു സ്വകാര്യ യാച്ചിൽ മാത്രമേ എത്തിച്ചേരാനാകൂ
അതിഥികൾക്കായി സ്വകാര്യ പവിഴപ്പുറ്റുകളുള്ള ലോകത്തിലെ ആദ്യത്തെ ഹോട്ടലുകളിൽ ഒന്നായിരിക്കും ഈ റിസോർട്ട് എന്നും ഡെവലപ്പർമാർ അവകാശപ്പെടുന്നു.