2023-ൽ ദുബായിൽ രേഖപ്പെടുത്തിയ റോഡപകട മരണനിരക്ക് എക്കാലത്തെയും കുറഞ്ഞ നിരക്കാണെന്ന് അധികൃതർ വെളിപ്പെടുത്തി.
2007 നും 2023 നും ഇടയിൽ വാഹനാപകട മരണനിരക്ക് 93 ശതമാനം കുറഞ്ഞിട്ടുണ്ട്. എന്നാൽ രേഖപ്പെടുത്തിയ മരണങ്ങളുടെ എണ്ണം അധികൃതർ വ്യക്തമാക്കിയിട്ടില്ല.
കാൽനട ക്രോസിംഗുകൾ, മോട്ടോർ സൈക്കിളുകൾ, സൈക്കിളുകൾ, ഇ-സ്കൂട്ടറുകൾ എന്നിവയുമായി ബന്ധപ്പെട്ട 500,000-ത്തിലധികം ലംഘനങ്ങളാണ് 2023-ൽ രേഖപ്പെടുത്തിയിരിക്കുന്നത്.