പഴം, പച്ചക്കറി മാർക്കറ്റിനെ ലോകത്തിലെ ഏറ്റവും വലിയ ലോജിസ്റ്റിക് ഹബായി മാറ്റാനൊരുങ്ങി ദുബായ് മുനിസിപ്പാലിറ്റി.
ദുബായിലെ പഴം, പച്ചക്കറി മാർക്കറ്റിനെ ലോകത്തെ ഏറ്റവും വലിയ ലോജിസ്റ്റിക് ഹബായി മാറ്റാനൊരുങ്ങി ദുബായ് മുനിസിപ്പാലിറ്റി. നിലവിലെ മാർക്കറ്റിൻ്റെ വലിപ്പം ഇരട്ടിയാക്കും. ദുബായ് ഡി.പി വേൾഡും ദുബായ് മുനിസിപ്പാലിറ്റിയും തമ്മിൽ ഇതു സംബന്ധിച്ച കരാറിൽ ഒപ്പ് വെച്ചിട്ടുണ്ട്.
യുഎഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയും ദുബായ് ഫസ്റ്റ് ഉപഭരണാധികാരിയുമായ ഷെയ്ഖ് മക്‌തൂം ബി ൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്‌തൂമിൻ്റെ സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പുവെക്കൽ ചടങ്ങ്.
مكتوم بن محمد يشهد توقيع اتفاقية بين بلدية #دبي وموانئ دبي العالمية لإنشاء وإدارة "سوق المواد الغذائية والخضار والفواكه"، أكبر سوق من نوعه في العالم. https://t.co/Sd16bKXbgc#دبي pic.twitter.com/2OcbkzLlMN
— Dubai Media Office (@DXBMediaOffice) July 10, 2024
മേഖലയ്ക്കും ലോകത്തിനുമായി വിവിധ മേഖലകളിൽ വിപണികൾ, കയറ്റുമതി, പുനർ കയറ്റുമതി പ്രവർത്തനങ്ങൾ എന്നിവയുടെ ലക്ഷ്യസ്ഥാനമായി ദുബായിയെ മാറ്റുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.