യുഎഇയുടെ ചില കിഴക്കൻ, തെക്കൻ മേഖലകളിൽ മഴ പ്രദേശങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്നും
മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
ഇന്ന് വൈകുന്നേരം 7 മണി വരെ യെല്ലോ വാണിംഗ് നിലവിലുണ്ടാകും. അൽ ഐനിലെ അൽ ഖൗ മേഖലയിൽ ഇന്ന് രാവിലെ 8.47 ഓടെ ചാറ്റൽ മഴ രേഖപ്പെടുത്തിയിരുന്നു.വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അബുദാബി പോലീസ് അറിയിച്ചിട്ടുണ്ട്.
ഇന്ന് ഉച്ചയോടെ യുഎഇയുടെ കിഴക്കൻ, തെക്കൻ മേഖലകളിൽ ചില കട്ടിയുള്ള, ക്യുമുലസ് മേഘങ്ങൾ രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുണ്ട് . എന്നാൽ ഇന്നല അൽ ഐനിൽ ഉണ്ടായ ആലിപ്പഴവർഷം ഉണ്ടാകുമോ എന്ന് കണ്ടറിയണമെന്നും NCM പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ താപനില റീഡിംഗുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ന് താപനില കുറവായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അബുദാബിയിൽ പരമാവധി 46 ഡിഗ്രി സെൽഷ്യസും ദുബായിൽ 44 ഡിഗ്രി സെൽഷ്യസും എത്താനാണ് സാധ്യത.




