297 യാത്രക്കാരുമായി പറന്ന സൗദി എയർലൈൻസ് വിമാനത്തിന് തീപിടിച്ചു

A Saudi Airlines flight carrying 297 passengers caught fire

റിയാദില്‍ നിന്ന് പുറപ്പെട്ട സൗദി എയര്‍ലൈന്‍സ് (എസ് വി 792 )വിമാനം വിമാനം പാകിസ്ഥാനിലെ പെഷവാര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ തീപിടിച്ചു. വിമാനം ലാന്‍ഡ് ചെയ്യാനിരിക്കെയാണ് വിമാനത്തിന്റെ ടയറില്‍ നിന്ന് പുക ഉയര്‍ന്നത്. വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തതിന് പിന്നാലെ എമര്‍ജന്‍സി വാതിലില്‍ കൂടി യാത്രക്കാരെ പുറത്തിറക്കി. 276 യാത്രക്കാരും 21 ക്രൂ അംഗങ്ങളുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.

വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരെയും ക്രൂ അംഗങ്ങളെയും എമർജൻസി എക്‌സൈറ്റിലൂടെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു.

വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ ഉണ്ടായ സാങ്കേതിക പ്രശ്‌നമാണ് അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!