അജ്മാനിൽ ടൂറിസം വകുപ്പും ദുബായ് GDRFA യും തമ്മിൽ കരാർ

Agreement between Department of Tourism and Dubai GDRFA in Ajman.

അജ്‌മാൻ ടൂറിസം വകുപ്പും ദുബായ് ജനറൽ ഡയറ്ക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറീനേഴ്‌സ് അഫയേഴ്സും (GDRFA) തമ്മിൽ സഹകരണ കരാറിൽ ഒപ്പുവച്ചു.

GDRFA മേധാവി ലെ:ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറിയും അജ്‌മാൻ ടൂറിസം വികസന വകുപ്പ് തലവൻ മഹ്മൂദ് ഖലീൽ അൽ ഹാഷിമിയുമായാണ് ധാരണാപാത്രത്തിൽ ഒപ്പുവച്ചത്.

മാനവ വിഭവശേഷിയുടെ കഴിവുകളും അനുഭവങ്ങളും വികസിപ്പിക്കാനും മികച്ച രീതികൾ സ്വീകരിക്കാനും അവ ഉചിതമായി നടപ്പിലാക്കാനും കരാർ ലക്ഷ്യമിടുന്നുണ്ട്. സ്ഥാപന പിൻതുണ മാനവ വിഭവശേഷി മേഖലകളിലെ സഹകരനം എന്നിവ ധാരണാപത്രത്തിൽ ഉൾപ്പെടും.

തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നത്തിനുള്ള GDRFA യുടെ പ്രതിബദ്ധതയും വികസന പ്രക്രിയയെ പിന്തുണക്കുന്നതിൽ പങ്കാളികളുടെ പ്രാധാന്യവും ലെഫ്:ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി ചടങ്ങിൽ വിശദീകരിച്ചു.

സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള സംയോജനം ശക്തിപ്പെടുത്തുന്നതിലും ദുബൈയുടെ വികസന ലക്ഷ്യങ്ങൾ വർദ്ധിപ്പിക്കുന്നതിലും തന്ത്രപരമായ പങ്കാളിത്തം നിർണായക പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!