കുട്ടികൾക്കെതിരായ പീഡനങ്ങൾ തടയുന്നതിനും കുടുംബങ്ങൾക്ക് പിന്തുണ നൽകുന്നതിനുമായി അബുദാബിയിൽ ശിശുസംരക്ഷണ കേന്ദ്രം സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
അബുദാബി കുടുംബപരിചരണ അതോറിറ്റിയും 4 സർക്കാർ സ്ഥാപനങ്ങളും തമ്മിൽ ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെച്ചിട്ടുണ്ട് . പ്രസിഡൻഷ്യൽ കോടതി ഡെപ്യൂട്ടി ചെയർമാനും ചടങ്ങിൽ സംബന്ധിച്ചു.
സർക്കാർ സ്ഥാപനങ്ങളെ ഏകോപിപ്പിക്കുന്നതിലൂടെ ബുദ്ധിമുട്ടേറിയ കേസുകൾ തുടക്കത്തിൽതന്നെ ക ണ്ടെത്താനും ഇടപെടാനും അവസരമൊരുക്കുകയാണ് ശിശുകേന്ദ്രം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് അബുദാബി ഏർലി ചൈൽഡ് ഹുഡ് അതോറിറ്റി ചെയർമാനുമായ ഷെയ്ഖ് തിയാബ് ബിൻ സായിദ് ആൽ നഹ്‌യാൻ പറഞ്ഞു.
അബുദാബിയിലെ ഓരോ കുട്ടിയുടെയും സുരക്ഷയും സംരക്ഷണവും ക്ഷേമവും ഉറപ്പുവരുത്തും. കുട്ടികളുടെ ക്ഷേമത്തിനും സുരക്ഷക്കുമാണ് പ്രഥമ പരിഗണനയെന്ന് ഷെയ്ഖ് തിയാബ് പറഞ്ഞു. കുട്ടികൾക്കെതിരായ പീഡനങ്ങളെക്കുറിച്ചും മറ്റ് അപകടങ്ങളെക്കുറിച്ചും അവ എങ്ങനെ റിപ്പോർട്ട് ചെയ്യ ണമെന്നതിനെക്കുറിച്ചുമൊക്കെയുള്ള സാമൂഹിക ബോധവത്കരണത്തിൽ ശിശു കേന്ദ്രം ശ്രദ്ധ പുലർത്തും.