മറ്റൊരു വാഹനത്തെ മറികടക്കുന്നതിന് മുമ്പ് അവരുടെ ബ്ലൈൻഡ് സ്പോട്ടുകൾ പരിശോധിക്കണമെന്നും അശ്രദ്ധമായ ഓവർടേക്കിംഗ് ചെയ്യരുതെന്നും വാഹനമോടിക്കുന്നവരോട് അബുദാബി പോലീസ് അഭ്യർത്ഥിച്ചു.
വാഹനങ്ങൾ പെട്ടെന്ന് വഴിതിരിച്ചുവിടുന്നത് മൂലം കൂട്ടിയിടിക്കാതിരിക്കാൻ ഓവർടേക്ക് ചെയ്യുന്നതിന് മുമ്പ് വേഗത ക്രമേണ കുറയ്ക്കണം.ഡ്രൈവർമാരോട് അവരുടെ കാറിൻ്റെ മിററുകൾ ക്രമീകരിക്കാനും കാറിൻ്റെ വിൻഡോകൾ വൃത്തിയായി സൂക്ഷിക്കാനും മറ്റ് കാറുകളുമായി മതിയായ സുരക്ഷിത അകലം പാലിക്കാനും അപകടങ്ങൾ ഒഴിവാക്കാനും അബുദാബി പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.