2023 ൽ നിരസിക്കപ്പെട്ടത് ഷെഞ്ചൻ വിസ അപേക്ഷകൾ : യുഎഇ നിവാസികൾക്ക് 16.8 മില്യൺ ദിർഹം നഷ്ടമായതായി റിപ്പോർട്ടുകൾ

Rejected Schengen visa applications in 2023- UAE residents reportedly lose Dh16.8m

2023 ൽ നിരവധി യുഎഇ നിവാസികൾ യൂറോപ്പിലേക്കുള്ള യാത്രയ്ക്കായി സമർപ്പിച്ച ഷെഞ്ചൻ വിസ അപേക്ഷകൾ നിരസിക്കപ്പെട്ടതിനെത്തുടർന്ന് 16.8 മില്യൺ ദിർഹം (4.19 ദശലക്ഷം യൂറോ) നഷ്ടമായതായി സമീപകാല റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നു. 27 യൂറോപ്യൻ രാജ്യങ്ങളിലേക്ക് തടസ്സങ്ങളില്ലാതെ യാത്ര ചെയ്യാൻ അനുവദിക്കുന്നതാണ്‌ ഷെങ്കൻ വിസ. 2023-ൽ യുഎഇ നിവാസികൾക്ക് ആകെ 177,213 ഷെഞ്ചൻ വിസകൾ അനുവദിച്ചിട്ടുണ്ട്.

എന്നാൽ കഴിഞ്ഞ വർഷം യുഎഇയിൽ നിന്ന് നിരസിച്ച വിസ അപേക്ഷകളുടെ എണ്ണം 22.44 ശതമാനമാണ് – മുൻ വർഷത്തേക്കാൾ 25 ശതമാനം കൂടുതലാണ്, 2013 മുതൽ “280 മില്യണിലധികം വ്യക്തികളെ ഷെഞ്ചൻ വിസ എടുക്കാൻ പേരിപ്പിച്ചതായി ഷെഞ്ചൻ വിസ ഇൻഫോ പറയുന്നു.

2024 ജൂൺ 11 വരെ, ഒരു ഷെങ്കൻ വിസ അപേക്ഷയ്ക്ക് ഏകദേശം 320 ദിർഹമായിരുന്നു. ചെലവുകൾക്കിടയിൽ, പ്രദേശത്തിനനുസരിച്ച് വ്യത്യാസപ്പെടുന്ന സേവന ഫീസും ഉണ്ട്. എന്നിരുന്നാലും, ഈ വർഷം ജൂൺ 11 മുതൽ യൂറോപ്യൻ കമ്മീഷൻ ഷെങ്കൻ വിസകളുടെ (വിസ ടൈപ്പ് C ) വിലയിൽ ആഗോളതലത്തിൽ 12 ശതമാനം വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു.

2023-ൽ യുഎഇ നിവാസികൾ മൊത്തം 233,932 ഷെഞ്ചൻ വിസ അപേക്ഷകൾ സമർപ്പിച്ചതായി റിപ്പോർട്ട് പറയുന്നു. 2022 നെ അപേക്ഷിച്ച് 24.97 ശതമാനം വർധനവാണ്‌ ഉണ്ടായത്. ആഗോളതലത്തിൽ സമർപ്പിച്ച വിസ അപേക്ഷകളിൽ 2.27 ശതമാനവും യുഎഇയിൽ നിന്നുള്ള അപേക്ഷകരാണ്.

അതേസമയം, യുഎഇയിൽ നിന്നുള്ള ഏറ്റവും കൂടുതൽ വിസ അപേക്ഷകൾ നിരസിച്ചത് ജർമ്മനിയാണ് – 26,024 വിസകളിൽ 6,283 എണ്ണം നിരസിച്ചു. ഏറ്റവും കുറവ് വിസ അപേക്ഷകൾ ലിത്വാനിയയ്ക്കാണ് ലഭിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!