യുഎഇയിൽ ഇന്ന് ഉയർന്ന താപനിലയായി 50.6 °C രേഖപ്പെടുത്തി. അബുദാബി അൽ ദഫ്ര മേഖലയിലെ മെസൈറ( Mezaira) യിൽ പ്രാദേശിക സമയം ഉച്ചയ്ക്ക് 3.15 നാണ് 50.6 °C രേഖപ്പെടുത്തിയത്.
അൽ ദഫ്ര മേഖലയിലെ ജസീറ ബി.ജി (Jazeera B.G) യിലും ഉച്ചയ്ക്ക് 4 :15-ന് 50.6 °C രേഖപ്പെടുത്തി.
യുഎഇയിൽ ഈ വർഷത്തെ ഇതുവരെയുള്ള ഉയർന്ന താപനിലയായി രേഖപ്പെടുത്തിയത് 2024 ജൂലൈ 9 നാണ്. അബുദാബിയിലെ ഷവാമെഖിൽ ഉച്ചക്ക് 2.45 നും അൽ ഐനിലെ സ്വീഹാനിൽ 3.45-നും 50.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു.
The highest temperature recorded over the country today is 50.6 °C in Mezaira (Al Dhafra Region) at 15:15 and Al Jazeera B.G. (Al Dhafra Region) at 16:15 UAE Local Time. pic.twitter.com/UpsyeLEBRJ
— المركز الوطني للأرصاد (@ncmuae) July 13, 2024