ദുബായ് എയർപോർട്ട് ടെർമിനലുകൾ 1, 3 ൽ നിന്ന് അവസാന മെട്രോ പുറപ്പെടുന്ന സമയങ്ങളറിയാം

The latest Metro departure times from Dubai Airport Terminals 1 and 3 are known

ദുബായ് എയർപോർട്ട് ടെർമിനൽ ഒന്നിലും മൂന്നിലും എത്തി മെട്രോയിലാണ് വിവിധ സ്ഥലങ്ങളിലേക്ക് പുറപ്പെടാൻ ഉദ്ദേശിക്കുന്നതെങ്കിൽ അവസാനം പുറപ്പെടുന്ന മെട്രോയുടെ സമയമറിഞ്ഞിരിക്കേണ്ടത് നിർബന്ധമാണ്.

ദുബായ് മെട്രോ റെഡ് ലൈൻ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 5 മുതൽ (അടുത്ത ദിവസം) പുലർച്ചെ 1 വരെയാണ് പ്രവർത്തിക്കുന്നത്.

ശനിയാഴ്ച രാവിലെ 5 മുതൽ അർദ്ധരാത്രി വരെ പ്രവർത്തിക്കും. ഞായറാഴ്ച രാവിലെ 8 മുതൽ അർദ്ധരാത്രി വരെയാണ് ദുബായ് മെട്രോ പ്രവർത്തിക്കുന്നത്.

എന്നിരുന്നാലും, പൊതു അവധി ദിവസങ്ങളിൽ സമയങ്ങളിൽ ചില മാറ്റങ്ങൾ അധികൃതർ പ്രഖ്യാപിച്ചേക്കാം.

  • ടെർമിനൽ 1 ൽ നിന്നും പ്രവൃത്തിദിവസങ്ങളിൽ എക്സ്പോ 2020-ലേക്ക്, യുഎഇ എക്സ്ചേഞ്ച് ഭാഗത്തേക്ക് പോകുന്ന അവസാന മെട്രോയുടെ സമയം രാത്രി 10.58 ആണ്.  വെള്ളിയാഴ്ചകളിൽ രാത്രി 11.58 നും ആയിരിക്കും, ശനിയാഴ്ച രാത്രി 10.59 നും, ഞായറാഴ്ച രാത്രി 10.59 നും ആയിരിക്കും അവസാന മെട്രോ.
  • ടെർമിനൽ 1 ൽ നിന്നും പ്രവൃത്തിദിവസങ്ങളിൽ സെൻ്റർപോയിൻ്റിലേക്ക് പോകുന്ന അവസാന മെട്രോയുടെ സമയം രാത്രി 12 മണിയാണ്. വെള്ളിയാഴ്ചകളിൽ രാത്രി 12.48 നും ആയിരിക്കും, ശനിയാഴ്ച രാത്രി 11.59 നും, ഞായറാഴ്ച രാത്രി 11.59 നും ആയിരിക്കും അവസാന മെട്രോ.

 

  • ടെർമിനൽ 3 ൽ നിന്നും പ്രവൃത്തിദിവസങ്ങളിൽ എക്സ്പോ 2020-ലേക്ക്, യുഎഇ എക്സ്ചേഞ്ച് ഭാഗത്തേക്ക് പോകുന്ന അവസാന മെട്രോയുടെ സമയം രാത്രി 10.56 ആണ്.  വെള്ളിയാഴ്ചകളിൽ രാത്രി 11.56 നും ആയിരിക്കും, ശനിയാഴ്ച രാത്രി 10.57 നും, ഞായറാഴ്ച രാത്രി 10.58 നും ആയിരിക്കും അവസാന മെട്രോ.
  • ടെർമിനൽ 3 ൽ നിന്നും പ്രവൃത്തിദിവസങ്ങളിൽ സെൻ്റർപോയിന്റ ഭാഗത്തേക്ക് പോകുന്ന അവസാന മെട്രോയുടെ സമയം രാത്രി 12.02 ആണ്.  വെള്ളിയാഴ്ചകളിൽ രാത്രി 1.02 നും ആയിരിക്കും, ശനിയാഴ്ച രാത്രി 12.01 നും, ഞായറാഴ്ച രാത്രി 12.01 നും ആയിരിക്കും അവസാന മെട്രോ.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!