ഫുജൈറയിൽ ഇന്നലെ പുലർച്ചെ ഒരു ട്രക്ക് മലിനജല ടാങ്കറുമായി കൂട്ടിയിടിച്ച് ഉണ്ടായ തീപ്പിടുത്ത അപകടത്തെതുടർന്ന് ഒരു വാഹനത്തിന്റെ ഡ്രൈവർ മരിച്ചതായി പോലീസ് അറിയിച്ചു.
കൂട്ടിയിടിയിൽ രണ്ട് വാഹനങ്ങൾക്കും തീപിടിച്ചിരുന്നു. വാഹനങ്ങൾ റെഡ് സിഗ്നൽ മറികടന്ന് വന്ന് കൂട്ടിയിടിച്ച് അപകടമുണ്ടായെന്നാണ് വിവരം.
സംഭവത്തിൽ പരിക്കേറ്റ മറ്റേ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.