യാത്രക്കാരിയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ദുബായിൽ നിന്ന് കൊളംബോ (CMB) യിലേക്ക് പോവുകയായിരുന്ന ഫ്ലൈ ദുബായ് FZ 569 വിമാനം കഴിഞ്ഞ ജൂലൈ 10 ബുധനാഴ്ച കറാച്ചി (KHI) അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി.
വിമാനം കറാച്ചിയിൽ പാകിസ്ഥാൻ സമയം ബുധനാഴ്ച രാത്രി 11 മണിക്കാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്. എന്നാൽ യാത്രക്കാരിയുടെ പ്രായവും ആരോഗ്യസ്ഥിതിയും സംബന്ധിച്ച മറ്റ് വിശദാംശങ്ങൾ അധികൃതർ നൽകിയിട്ടില്ല. ദേഹാസ്വാസ്ഥ്യം നേരിട്ട യുവതി പിന്നീട് മരണമടഞ്ഞതായാണ് പുറത്ത് വരുന്ന വിവരം.
അടിയന്തര ലാൻഡിംഗിന് ശേഷം ഫ്ലൈ ദുബായ് യാത്രക്കാർക്ക് ലഘുഭക്ഷണം നൽകിയിരുന്നു. എട്ട് മണിക്കൂർ വൈകിയാണ് പിന്നീട് യാത്ര തുടർന്നത്.