ദുബായ് എയർപോർട്ട് പ്രവർത്തനങ്ങളുടെ പുരോഗതി പരിശോധിച്ച് ദുബായ് ഭരണാധികാരി

Sheikh Mohammed reviews upgrades, amenities at DXB Terminal 3

ദുബായ് ഇൻ്റർനാഷണലിൻ്റെ (DXB) ടെർമിനൽ 3-ൽ നടക്കുന്ന പ്രവർത്തനങ്ങളുടെ പുരോഗതി പരിശോധിക്കാൻ യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്നലെ സന്ദർശനം നടത്തി.

വിമാനത്താവളത്തിലെ എല്ലാ ഡിപ്പാർട്ട്‌മെൻ്റുകളിലും ദൈനംദിന ജോലികൾ എങ്ങനെ നടക്കുന്നു എന്ന് എയർപോർട്ട് സന്ദർശന വേളയിൽ ഷെയ്ഖ് മുഹമ്മദ് നേരിട്ട് കണ്ടു. വിമാനത്താവളത്തിൽ വിപുലീകരിച്ചിട്ടുള്ള വിവിധ സേവനങ്ങൾക്ക് പുറമെ യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് യാത്രക്കാരെ സഹായിക്കുന്നതിനുള്ള പ്രോട്ടോക്കോളുകളും ഷെയ്ഖ് മുഹമ്മദ് അവലോകനം ചെയ്തു.

അതുപോലെ, ഷെയ്ഖ് മുഹമ്മദ് വിമാനത്താവളത്തിൻ്റെ വിവിധ സെക്ഷനുകളിലെ ദൈനംദിന പ്രവർത്തനങ്ങൾ നേരിട്ട് പരിശോധിക്കുകയും പുറപ്പെടുന്നതിനും വരുന്ന യാത്രക്കാർക്കും നൽകുന്ന സൗകര്യങ്ങളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. യാത്രക്കാർക്കും പുറപ്പെടുന്നവർക്കും ഗുണനിലവാരമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് എയർപോർട്ട് അധികൃതർ ഉറപ്പുനൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!