‘ദി വാട്ടർ എയ്ഡ് ഇനിഷ്യേറ്റിവ്’ : യുഎഇയിൽ ചൂടിൽ നിന്ന് സംരക്ഷണം നൽകുന്നതിനായി റെഡ് ക്രസന്റിന്റെ പുതിയ കാമ്പയിൻ

The Water Aid Initiative - Red Crescent's new campaign to protect against the heat in the UAE

യുഎഇ സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ എമിറേറ്റ്സ് റെഡ് ക്രസന്റ് (ERC) ‘ദി വാട്ടർ എയ്ഡ് ഇനിഷ്യേറ്റിവ്’ എന്ന പേരിൽ പുതിയ കാമ്പയിൻ പ്രഖ്യാപിച്ചു. കാലാവസ്ഥ വ്യതിയാനത്തിന്റെ അനന്തര ഫലമായി ആഗോള തലത്തിൽ അനുഭവപ്പെടുന്ന അതികഠിനമായ ചൂടിൽ നിന്ന് ആശ്വാസമേകാനാണ് പുതു സംരംഭം പ്രഖ്യാപിച്ചത്.

അധ:സ്ഥിത കുടുംബങ്ങൾ , ബ്ലൂ കോളർ തൊഴിലാളികൾ,കനത്ത ചൂടിലും പ്രയാസകരമായ തൊഴിലെടുക്കേണ്ടി വരുന്നവർ എന്നിവരെയാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്. പ്രാദേശിക തലത്തിൽ നടക്കുന്ന ക്യാമ്പയിനിലൂടെ ഇത്തരക്കാർക്ക് ചൂടിൽ നിന്ന് സംരക്ഷണം നൽകുന്നതിനായി കുടകൾ, തണുത്ത വെള്ളം സൂക്ഷിക്കാനുള്ള കണ്ടയ്നറുകൾ, മറ്റ് ആരോഗ്യ കിറ്റുകൾ എന്നിവ ഉൾപ്പടെ വിതരണം ചെയ്യും. കിണറുകൾ കുഴിയ്ക്കുക, ജലസംഭരണികൾ നിർമ്മിക്കുക, അന്തരീക്ഷത്തിൽ നിന്ന് ജലം ഉൽപ്പാദിപ്പിക്കുന്ന യന്ത്രങ്ങൾ എത്തിച്ചു നൽകുക എന്നിവയുൾപ്പടെയുള്ള പ്രവർത്തനങ്ങളിലാണ് രാജ്യാന്തര തലത്തിൽ നടക്കുന്ന ക്യാമ്പയിൻ ശ്രദ്ധ കേന്ദ്രീയകരിക്കുന്നത്.

മനുഷ്യന്റെ ജീവനും അര്രോഗ്യവും അന്തസ്സും സംരക്ഷിക്കുന്നതിനും പ്രകൃതി ദുരന്തങ്ങളിൽ നിന്നും അവർക്ക് സംരക്ഷണം നല്കുന്നതിനുമാണ് കാമ്പയിൻ സ്ഥാപിച്ചതെന്ന് എമിറേറ്റ് റെഡ് ക്രസന്റ് പ്രസ്താവനയിൽ വ്യക്തമാക്കി. ജല ദൗർലഭ്യം അനുഭവപ്പെടുന്ന രാജ്യങ്ങളിലെ ജനങ്ങൾക്ക് അധികമായി ജലസ്രോതസ്സുകൾ അനുവദിക്കുന്നതിൽ കൂടുതൽ ഗുണകരമായ മാറ്റമാണ് കാമ്പയിൻ പ്രതീക്ഷിക്കുന്നതെന്നും അത്തരം സുപ്രധാനമായ പദ്ധതികളിലേക്ക് സംഭാവന നല്കാൻ സേവന ധാതാക്കളോട് റെഡ് ക്രസന്റ് അഭ്യർത്ഥിക്കുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!