തിരക്കേറിയ ഷെയ്ഖ് സായിദ് റോഡിൽ ഒരു വാഹനത്തിൻ്റെ ക്രൂയിസ് കൺട്രോൾ തകരാറിലായതിനെ തുടർന്ന് രക്ഷയ്ക്കായി ദുബായ് പോലീസ് എത്തിയതോടെ വൻ അപകടം ഒഴിവായി.
വാഹനത്തിൻ്റെ ക്രൂയിസ് കൺട്രോൾ അപ്രതീക്ഷിതമായി തകരാറിലായി നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോൾ ഡ്രൈവർ ദുബായ് പോലീസിന്റെ 999 എന്ന എമർജൻസി നമ്പറിൽ വിളിച്ച് അടിയന്തര സഹായം അഭ്യർത്ഥിക്കുകയായിരുന്നു.
പിന്നീട് കമാൻഡ് ആൻഡ് കൺട്രോൾ സെൻ്ററുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുന്ന ദുബായ് പോലീസ് നിയന്ത്രണം നഷ്ടപ്പെട്ട കാറിനടുത്തേക്ക് അതിവേഗത്തിൽ ട്രാഫിക് പട്രോളിംഗിനെ അയക്കുകയായിരുന്നു. മറ്റൊരു പട്രോളിൻ്റെ സഹായത്തോടെ കാർ ക്രമേണ അത് നിർത്താൻ ശ്രമിക്കുകയുമായിരുന്നു. ദുബായ് പോലീസിന്റെ ഈ വേഗത്തിലുള്ള പ്രവർത്തനത്തോടെ കാറിൻ്റെ പൂർണ്ണ നിയന്ത്രണം വീണ്ടെടുക്കാനായി. ദുബായിലുടനീളമുള്ള ശക്തമായ ഈ സുരക്ഷാ സാന്നിധ്യത്തിന് ഡ്രൈവർ നന്ദി അറിയിക്കുകയും ചെയ്തു.
#News | Dubai Police Rescue Driver Whose
Cruise Control Malfunction
Details: https://t.co/seSVFsBwpd#YourSecurityOurHappiness#SmartSecureTogether pic.twitter.com/BXAnLrYtdz— Dubai Policeشرطة دبي (@DubaiPoliceHQ) July 14, 2024