യു എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ശ്രമം. പെന്‍സില്‍വാനിയയിലെ ബട്‌ലറില്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് അക്രമി ട്രംപിനു നേരെ വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ ട്രംപിന്റെ വലത്തെ ചെവിക്ക് പരുക്കേറ്റു. ചെവിയില്‍ നിന്ന് രക്തമൊഴുകുന്നതിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
പരുക്കേറ്റെങ്കിലും ട്രംപിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയതായാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.