ദുബായിൽ 3D പ്രിൻ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആദ്യത്തെ ഇലക്ട്രിക് അബ്രയുടെ ട്രയൽ ദുബായിലെ റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി ആരംഭിച്ചു
സ്വകാര്യ മേഖലയുമായി സഹകരിച്ച് 3D പ്രിൻ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് അബ്രയുടെ പരീക്ഷണ പ്രവർത്തനമാണ് ആരംഭിച്ചിരിക്കുന്നത്. 20 യാത്രക്കാരെ വഹിക്കാൻ കഴിയുന്ന അബ്ര പരമ്പരാഗത അബ്ര ഐഡൻ്റിറ്റി നിലനിർത്തുന്നതിനാണ് രൂപകൽപ്പന ചെയ്തതെന്നും നിർമ്മിച്ചതെന്നും അതോറിറ്റി അറിയിച്ചു.
3D പ്രിൻ്റിംഗ് സാങ്കേതികവിദ്യയിലൂടെ അബ്രയുടെ നിർമ്മാണ സമയം 90 ശതമാനം കുറയ്ക്കാനും നിർമ്മാണ ചെലവ് 30 ശതമാനം കുറയ്ക്കാനും ഓപ്പറേഷൻ, മെയിൻ്റനൻസ് ചെലവുകൾ 30 ശതമാനം കുറയ്ക്കാനും ലക്ഷ്യമിടുന്നു. കൂടാതെ, സമുദ്ര ഗതാഗതത്തിനായുള്ള ആർടിഎയുടെ പാരിസ്ഥിതിക സുസ്ഥിര തന്ത്രത്തെ ഇത് പിന്തുണയ്ക്കുന്നുവെന്നും അതോറിറ്റി പറഞ്ഞു.
His Excellency Mattar Al Tayer, Director General, Chairman of the Board of Executive Directors of the RTA, stated: "The trial operation of the electric abra manufactured using 3D printing technology, along with the improvement of traditional abra stations project, is part of… pic.twitter.com/9kiqB0adYC
— RTA (@rta_dubai) July 14, 2024