കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്റീനയും ലാറ്റിനമേരിക്കന്‍ കരുത്തരായ കൊളംബിയയും തമ്മിലുള്ള മത്സരത്തിൽ അർജന്റീന ചാമ്പ്യനായി.
ഒരു ഗോളിന് കൊളംബിയയയെ കീഴടക്കിയാണ് മെസ്സിയും സംഘവും കോപ്പ അമേരിക്കയിൽ മുത്തമിട്ടത്. കൊളംബിയ കണ്ണീരോടെ മടങ്ങി. ലൗട്ടാറോയുടെ ഗോളിനാണ് അർജന്റീനയുടെ വിജയം. തുടർച്ചയായ രണ്ടാം കോപ്പ കിരീടമാണിത്. നേരത്തേ മുഴുവൻ സമയവും അവസാനിക്കുമ്പോൾ ഇരുടീമുകൾക്കും ഗോൾ നേടാൻ സാധിച്ചില്ല. നായകൻ ലയണൽ മെസ്സി രണ്ടാം പകുതിയിൽ പരിക്കേറ്റ് പുറത്തുപോയത് അർജൻ്റീനയ്ക്ക് തിരിച്ചടിയായി.