മുൻ യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് നേരെയുണ്ടായ വ ധശ്രമത്തെ അപലപിച്ച് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.
ഡോണൾഡ് ട്രംപിന് ഐക്യദാർഢ്യം അറിയിക്കുന്നതായും എല്ലാ രീതിയിലുമുള്ള അക്രമത്തെയും തീവ്ര വാദത്തെയും യുഎഇ അപലപിക്കുന്നതായും അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറഞ്ഞു. യുഎഇ വിദേശകാര്യ മന്ത്രാലയവും ദാരുണമായ സംഭവത്തെ അപലപിച്ച് പ്രസ്താവന പുറപ്പെടുവിച്ചു.





