സൈക്കിൾ ചവിട്ടുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് കാസർകോട് സ്വദേശി അബുദാബിയിൽ മരണമടഞ്ഞു.
കാസർകോട് വിദ്യാനഗർ പന്നിപ്പാറ അബൂബക്കർ-നബീസ ദമ്പതികളുടെ മകൻ സയ്യിദ് ആസിഫ് അബൂബക്കർ (51) ആണ്മരണമടഞ്ഞത്. ഇന്നലെ ഞായറാഴ്ച വൈകീട്ടോടെ അബുദാബി മുറൂർ റോഡിലെ ഇന്ത്യൻ സ്കൂളിന് സമീപം ആസിഫ് താമസിക്കുന്ന വീടിന് പരിസരത്ത് സൈക്കിളിൽ യാത്ര ചെയ്യവേ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
കുടുംബസമേതം വർഷങ്ങളായി സയ്യിദ് ആസിഫ് അബുദാബിലാണ് താമസം. ഹൈറുന്നിസയാണ് ഭാര്യ. ശാമിൽ, ഷംല, ഷാസില എന്നിവർ മക്കളാണ്. മുറൂർ റോഡിലെ അൽ ജസീറ ക്ലബിന് എതിർവശം എമിറേറ്റ്സ് സെന്റർ സ്ട്രാറ്റജിക് സ്റ്റഡീസ് കമ്പനിയിൽ എച്ച്.ആർ. വിഭാഗത്തിലാണ് സയ്യിദ് ആസിഫ് അബൂബക്കർ ജോലി ചെയ്യുന്നത്.
ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.