2024 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 87 ലക്ഷം യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചുവെന്ന് ദേശീയ വിമാനക്കമ്പനിയായ എത്തിഹാദ് എയർവേസ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം യാത്രക്കാരുടെ എണ്ണത്തിൽ 34 % വർദ്ധനയുണ്ടായതായി എയർലൈൻ സി.ഇ.ഒ അൻ്റോനോൽദോ നെവസ് പറഞ്ഞു.
25 ലക്ഷത്തോളം യാത്രികരുടെ വർദ്ധനവാണ് 2024 ൽ ഉണ്ടായിരിക്കുന്നത്.2024ൽ ജൂണിൽ അവസാനിച്ച ഒരുവർഷം കൊണ്ട് 1.64 കോടി യാത്രികരാണ് എത്തിഹാദ് എയർവേസിലൂടെ സഞ്ചരിച്ചതെന്നും നെവസ് പറഞ്ഞു.
2023 ജൂണിൽ 76 വിമാനങ്ങളാണ് എത്തിഹാദ് കമ്പനിക്കുണ്ടായിരുന്നത്. ഇപ്പോഴത് 92 ആയി ഉയർന്നു. പുതുതായി 10 കേന്ദ്രങ്ങളിലേക്ക് കൂടി സർവീസ് തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. 2030ഓടെ വിമാനങ്ങളുടെ എണ്ണം 150 ആയി ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.